Wednesday, February 11, 2026
HomeBREAKING NEWSവനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
spot_img

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂർ: വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്‌റ്റേഷനിലെ ബിഎഫ്ഒ പി പി ജോൺസൺ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ജോൺസണെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഒക്ടോബർ 14നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഏറുമുഖം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയതായിരുന്നു ജോൺസൻ. ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഇയാൾ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചതായായിരുന്നു പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments