തൃശൂർ:അവിണിശേരി സഹകരണ ബാങ്ക് സഹകരണത്തോടെ മുല്ലനേഴി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം ബി കെ ഹരിനാരായണന് കവി പ്രൊഫ. വി മധുസൂദനൻ നായർ സമ്മാനിച്ചു. മുല്ലനേഴി ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. വൈഗ അനീഷ്, ജോയന്ന ബിനു, നൈന, ശിവാനി ജോസ്, പി എസ് ആർദ്ര, ഹെവേന ബിനു എന്നിവർക്ക് ബി കെ ഹരിനാരായണൻ വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരം സമർപ്പിച്ചു. ‘ഓർമയിൽ മുല്ലനേഴി’ എന്ന കവിതയുടെ ഓഡിയോപ്രകാശനവും അദ്ദേഹം നിർവഹിച്ചു. മിത്രവൃന്ദ, തിയോ എന്നിവർ മുല്ലനേഴിയുടെ കവിത അവതരിപ്പിച്ചു. ബി കെ ഹരിനാരായണൻ്റെ എഴുത്തുകൾ എൻ എസ് സുമേഷ് കൃഷ്‌ണൻ അവതരിപ്പിച്ചു. കെ എസ് സുനിൽകുമാർ പ്രശസ്‌തി പത്രം വായിച്ചു. ജയകുമാർ ചെങ്ങമനാട്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. വി ഡി പ്രംപ്രസാദ്, ഡോ. കെ ജി വിശ്വനാഥൻ, ജയൻ കോമ്രേഡ് എന്നിവർ സംസാരിച്ചു.



