Wednesday, February 11, 2026
HomeBREAKING NEWSഒമാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്ന് പിടികൂടിയത് ഒരു കിലോ എംഡിഎംഎ
spot_img

ഒമാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്ന് പിടികൂടിയത് ഒരു കിലോ എംഡിഎംഎ

മലപ്പുറം: കരിപ്പൂരിലെ മയക്കുമരുന്നുവേട്ടയിൽ രണ്ട് പേർ കൂടി പിടിയിലായി. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കരിപ്പൂരിലെത്തി കൈപ്പറ്റാൻ എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒമാനിൽ നിന്ന് നാട്ടിലെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആൻണിയാണ് ഒരു കിലോ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായത്. വിമാനത്താവളത്തിന് പുറത്തുവച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

ലിജീഷ് ആന്റണിയിൽ നിന്ന് എംഎഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് ഇന്ന് അറസ്റ്റിലായത്. എംഡിഎംഎ കൈപ്പറ്റാൻ എത്തിയ ഇവർ ലിജീഷ് പിടിയിലായെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ടു. ഇതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അന്വേഷണത്തിനൊടുവിൽ ഇന്നലെ  രാത്രിയാണ് ഇവരെ പിടികൂടിയത്. കരിപ്പൂരിൽ വൻ ലഹരിവേട്ടയാണ് നടന്നത്. മയക്കുമരുന്ന് കച്ചവടവും ഉപയോ​ഗവും വ്യാപകമായതോടെ ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments