Wednesday, February 11, 2026
HomeKerala67ാംമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം
spot_img

67ാംമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം

 67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും. കാലാവസ്ഥ പ്രതികൂലമാകുക ആണെങ്കിൽ മത്സരങ്ങൾ ഇൻഡോർ വേദിയിലേയ്ക്ക് മാറ്റും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ഇത്തവണ മേളയുടെ ബ്രാൻഡ് അംബാസഡർ.

കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments