പുത്തൂർ:കാണാതായ വയോധികനെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകാട് കഞ്ഞിരപ്പറമ്പിൽ വീട്ടിൽ കുട്ടനെ (78) ആണ് വ്യാഴാഴ്‌ച വൈകിട്ട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്‌ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. തൃശൂരിൽ നിന്നും അഗ്നിരക്ഷസേന എത്തി നെറ്റ്റോപ്പ് ഉപയോഗിച്ച് മൃതദ്ദേഹം പുറത്തെടുത്ത് ആശുപത്രിയിലെക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം കൃഷ്‌ണപ്രസാദ്, കെ ശിവദാസൻ, വി വി ജിമോദ്, പി എസ് സുധീഷ്, ഹോം ഗാർഡ് സാജൻ എന്നിവർ ചേർന്നാണ് മൃതദേഹം പുറത്ത് എടുത്തത്. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: സരിത, സജിത. സജിത്ത്. മരുമക്കൾ: സുരേഷ്, ബലരാജ്.



