Wednesday, February 11, 2026
HomeKeralaതൃശ്ശൂരിൽ ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോണിന് സമാപനം
spot_img

തൃശ്ശൂരിൽ ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോണിന് സമാപനം

തൃശൂർ:ലോക പാലിയേറ്റിവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയറും സംയുക്തമായി സംഘടിപ്പിച്ച കംപാഷണേറ്റ് യൂത്ത് വാക്കത്തോണിന് സമാപനം. കാരുണ്യകേരളത്തിനായി യുവസമൂഹം എന്ന മുദ്രാവാക്യവുമായി ഒക്ടോബർ മൂന്നിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ആൽഫയുടെ സെൻ്ററുകൾ പ്രവർത്തിക്കുന്ന കാസർകോട് അടക്കമുള്ള എട്ട് ജില്ലകൾ പിന്നിട്ടാണ് തൃശുരിൽ സമാപിച്ചത്. തൃശൂർ തെക്കേ ഗോപുരനടയിൽനിന്നാരംഭിച്ച വാക്കത്തോൺ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഫ്ലാഗ്‌ഓഫ് ചെയ്‌തു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ എം നൂർദീൻ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ് ബാൻഡിൻ്റെ അകമ്പടിയോടെയായിരുന്നു വാക്കത്തോൺ. തൃശൂർ വിമല കോളജ് വിദ്യാർഥിനികൾ മുകാഭിനയം അവതരിപ്പിച്ചു. തൃശൂർ വാക്കേഴ്‌സ് ക്ലബംഗങ്ങളുടെ ബൈക്ക് റാലിയും അകമ്പടിയായുണ്ടായിരുന്നു. തെക്കേ ഗോപുരനടയിൽ സമാപന സമ്മേളനം കെ.എം നുർദീൻ ഉദ്ഘാടനം ചെയ്‌തു. മണപ്പുറം ഫൗണ്ടേഷൻ സമർപ്പിച്ച എൽഇഡി ഡിസ്പ്ലേ വാഹനത്തിൻ്റെ പ്രതികാത്മക കൈമാറ്റം മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ ആൽഫ ചെയർമാൻ കെ എം നൂർദീന് ചെക്ക് നൽകി നിർവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments