വലപ്പാട്: ബൈക്കിൽ വരികയായിരുന്ന യുവാവിനെയും മൂന്നു സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വടക്കുംതല വിഷ്‌ണു (23), വലപ്പാട് തിരുപഴഞ്ചേരി കുന്തറ വീട്ടിൽ രാഹുൽ (ലഡു രാഹുൽ,21) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു കഴിഞ്ഞ ആറിന് പുലർച്ചെ 1.30 ഓടെ നാട്ടിക തിയറ്ററിൽ സിനിമ കണ്ട ശേഷം ബൈക്കുകളിൽ മടങ്ങുകയായിരുന്ന വലപ്പാട് പള്ളത്ത് ആദർശി (25) നെയും മുന്ന് സുഹൃത്തുക്കളെയും തിയറ്ററിന് മുന്നിൽ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതികളുമായി പരാതിക്കാരനായ യുവാവ് 2022 ൽ വലപ്പാട് ബിച്ചിൽവച്ച് മുന്പുണ്ടായ വഴക്കിന്റെ വൈരാഗ്യമാണ് ആക്രമണ കാരണം. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ കെ അനിൽ കുമാർ, എസ്ഐമാരായ സി എൻ എബിൻ, സജിബാൽ, സിപിഒമാരായ അലി, ശ്രാവൺ, ആദർശ്, അബിഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



