Tuesday, February 10, 2026
HomeBREAKING NEWSചില്ലറ ചോദിച്ച ഡ്രൈവറെ യാത്രക്കാർ കുത്തിപ്പരിക്കേൽപ്പിച്ചു; ഒരാളെ പിടികൂടി പൊലീസിലേൽപ്പിച്ചു
spot_img

ചില്ലറ ചോദിച്ച ഡ്രൈവറെ യാത്രക്കാർ കുത്തിപ്പരിക്കേൽപ്പിച്ചു; ഒരാളെ പിടികൂടി പൊലീസിലേൽപ്പിച്ചു

തൃശൂർ: ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാർ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. ആക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബസ്റ്റാൻഡ് പാർക്കിലെ ഓട്ടോ ഡ്രൈവർ കോട്ടപ്പടി പിള്ളക്കാട് സ്വദേശി കൈതക്കാട്ട് മധുസൂദനനാണ് മർദ്ദനത്തിനിരയായത്. ഒറ്റപ്പാലം സ്വദേശി ബാബുവിനെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബാബുവും സുഹൃത്തും ചേർന്ന് ഓട്ടോ വാടകയ്ക്ക് വിളിക്കുന്നത്.ഓട്ടോ കൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരിലൊരാൾ സഞ്ചിയിൽനിന്ന് കത്തിയെ വീശുകയായിരുന്നുവെന്ന് മധുസൂദനൻ പറഞ്ഞു. തടയാൻ ശ്രമിച്ചതോടെ കൈവിരലുകൾ മുറിഞ്ഞു. മുഖത്തും ചെവിയിലും പരിക്കുണ്ട്. ആക്രമണത്തിനിടെ മധുസൂദനൻ വിവരം പാർക്കിലുള്ള മറ്റു ഡ്രൈവർമാരെ ഫോണിൽ വിളിച്ചറിയിച്ചു. ഓട്ടോ ഡ്രൈവർമാരെത്തി ബാബുവിനെ പിടികൂടി പൊലീസിന് കൈമാറി. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

ഓട്ടോറിക്ഷ മസ്‌ദൂർ സംഘം ബിഎംഎസ് ഗുരുവായൂർ യൂണിറ്റ് സെക്രട്ടറിയാണ് മധുസൂദനൻ. സംഭവത്തിൽ ഓട്ടോറിക്ഷ മസ്‌ദൂർ സംഘം ഗുരുവായൂർ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. അക്രമി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments