കാട്ടൂർ:കാറളം താണിശേരി സ്വദേശി കാട്ടുങ്ങൽ ബിജു (47) വിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിയെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി മിഥുൻ (29) ആണ് അറസ്‌റ്റിലായത്. ഒക്ടോബർ പത്തിന് രാവിലെ പത്തിനായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് വഴിയിലെ പുല്ല് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലെ വൈരാഗ്യമായിരുന്നു കൊലപാതകത്തിന പിന്നിൽ. ചേർപ്പ്, മണ്ണുത്തി, തൃശൂർ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധികളിൽ ഐ ജി ആയി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസിലുൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ബിജു കാട്ടൂർ. എസ്എച്ച്ഒ ഇ ആർ ബൈജു, എസ് ഐ ബാബു ജോർജ്, എഎസ്ഐ മിനി, ജിഎസ്‌സിപിഒ മാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



