Wednesday, February 11, 2026
HomeThrissur Newsകൊമ്പൻ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞു
spot_img

കൊമ്പൻ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞു

 ഗുരുവായൂര്‍ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളില്‍ ഒന്നായ ഗുരുവായൂര്‍ ഗോകുല്‍(35) ചരിഞ്ഞു. ശ്വാസതടസമുണ്ടായിരുന്നുവെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ആനകോട്ടയില്‍ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയില്‍ ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയില്‍ നിന്ന് ഗോകുലിന് കുത്തേല്‍ക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു.

പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നല്‍കി. പിന്നീട് ആന ക്ഷീണിതനായിരുന്നു. കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ആനകളില്‍ ഒന്നാണ് ഗുരുവായൂര്‍ ഗോകുല്‍.

ഇക്കുറി തൃശൂര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഒന്നര മാസമായി ഗോകുല്‍ പുറത്തേക്ക് പോയിരുന്നില്ല. ഗോകുല്‍ ചരിഞ്ഞതോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 33 ആയി ചുരുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments