Wednesday, February 11, 2026
HomeThrissur Newsദേശീയപാത ആമ്പല്ലൂരിൽ അപകടംസ്കൂ‌ട്ടർ മറിഞ്ഞ് യുവതി മരിച്ചു
spot_img

ദേശീയപാത ആമ്പല്ലൂരിൽ അപകടംസ്കൂ‌ട്ടർ മറിഞ്ഞ് യുവതി മരിച്ചു

നെല്ലായി: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് സിജി (45) ആണ് മരിച്ചത്. ഭർത്താവ് ജോഷിയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഞായറാഴ്‌ച രാവിലെ എട്ടിന് ദേശീയപാത ആമ്പല്ലൂരിലായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് തെറിച്ച് സ്വകാര്യ ബസിന്റെ അടിയിലേക്കാണ് വീണത്. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. തൈക്കാട്ടുശേരിയിലെ ആയുർവേദ കമ്പനിയിലെ താൽക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അടിപ്പാത നിർമാണം നടക്കുന്ന തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതേ ദിശയിൽ വന്നിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് സിജി വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. കെ കെ രാമചന്ദ്രൻ എംഎൽഎ സിജിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments