Wednesday, February 11, 2026
HomeThrissur Newsകാറിടിച്ച് ചികിത്സയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു
spot_img

കാറിടിച്ച് ചികിത്സയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു

മറ്റത്തൂർ:കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. ഇത്തൂപ്പാടം കരിയത്ത് ഷാജിയുടെ മകൾ നിരഞ്ജന (17) യാണ് വെള്ളിയാഴ്ച‌ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. ട്യൂഷൻ സെന്ററിലേക്ക് പോകാൻ ബസ് കാത്തുനിൽക്കെ വ്യാഴം പകൽ 4.30ഓടെ ഇത്തൂപ്പാടത്ത് ആയിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വിദ്യാർഥിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമ്മ: അജീഷ. സഹോദരി: നീലാഞ്ജന. സംസ്കാരം ശനി പകൽ 11ന് മാങ്കുറ്റിപ്പാടം പൊതു ശ്‌മശാനത്തിൽ. കെ കെ രാമചന്ദ്രൻ എംഎൽഎ, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്‌ണൻ എന്നിവർ അന്തിമോപചാര മർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments