Wednesday, February 11, 2026
HomeBREAKING NEWSബ്രേക്ക് നഷ്ടപ്പെട്ട ബസ് ലോട്ടറിക്കാരനെ ഇടിച്ചിട്ടു
spot_img

ബ്രേക്ക് നഷ്ടപ്പെട്ട ബസ് ലോട്ടറിക്കാരനെ ഇടിച്ചിട്ടു

ഇരിങ്ങാലക്കുട : ഠാണാവിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് ലോട്ടറി കച്ചവടക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ ഷട്ടറിൽ ഇടിച്ചുനിന്നു. തലയ്ക്ക് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻഎടതിരിഞ്ഞി സ്വദേശി നമ്പിത്ത് വീട്ടിൽ വേണു (62) ആണ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട ഠാണാവിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട മാള റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസാണ് അപകടത്തിൽ പെട്ടത്. മാളയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വന്നിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു.

രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട മാള റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസാണ് അപകടത്തിൽ പെട്ടത്. മാളയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വന്നിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു.

ബസ് പ്രദേശത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന വേണുവിനെ ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത് നിർമാണം നടക്കുന്ന കാനയ്ക്ക് മുകളിലൂടെ ചാടി കയറി അൽ അമീൻ ഷോപ്പിങ് കോംപ്ലക്‌സിലെ ഷട്ടറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments