Wednesday, February 11, 2026
HomeEntertainmentരാവണപ്രഭു റീ റിലീസ് തീയതി പുറത്ത്
spot_img

രാവണപ്രഭു റീ റിലീസ് തീയതി പുറത്ത്

കൊച്ചി: മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീറിലീസിനൊരുങ്ങുകയാണ്. 4K അറ്റ്മോസിൽ രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഒക്ടോബർ 10ന് ചിത്രം പ്രദർശനത്തിനെത്തും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം 4K അറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധര ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു.സുരേഷ് പീറ്റേഴ്‌സിൻ്റേതാണ് സംഗീതം. അടുത്തിടെ ചിത്രത്തിൻ്റെ റീ റിലീസ് ടീസറും പുറത്തുവന്നിരുന്നു. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 2001 ലാണ് രാവണപ്രഭു റിലീസിനെത്തുന്നത്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റാണ്. ഛോട്ടാ മുംബൈ ആണ് മോഹൻലാലിൻറേതായി ഏറ്റവും ഒടുവിൽ റീ റിലീസ് ചെയ്‌ത ചിത്രം. സ്‌ഫടികം, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസിനെത്തി ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments