പേരാമംഗലം:ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവ് പ്രിൻ് മഹാദേവനെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രിന്റുവിനെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി ഒളിവിൽ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. സമീപ ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിച്ചതോടെയാണ് ചൊവ്വ വൈകിട്ട് 7.30ന് ബിജെപി നേതാക്കൾക്കൊപ്പം പ്രിന്റു് പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പേരാമംഗലം ശ്രീദുർഗാ വിലാസം സ്‌കൂളിലെ മലയാളം അധ്യാപകനാണ് പ്രിന്റു മഹാദേവൻ. കഴിഞ്ഞ 26നാണ് സ്വകാര്യ ന്യൂസ് ചാനൽ ചർച്ചക്കിടെ ബിജെപി വക്താവുകൂടിയായ ഇയാൾ രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന് പറഞ്ഞത്. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നിവ ചുമത്തിയാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.


