Wednesday, February 11, 2026
HomeThrissur Newsപേരാമ്പ്രയിൽ നെല്ല് കയറ്റിയ ലോറിയിൽ ടോറസ് ഇടിച്ച് അപകടം
spot_img

പേരാമ്പ്രയിൽ നെല്ല് കയറ്റിയ ലോറിയിൽ ടോറസ് ഇടിച്ച് അപകടം

കൊടകര:നിർത്തിയിട്ടിരുന്ന നെല്ല് ലോറിയിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ ദേശീയപാത പേരാമ്പ്രയിൽ ഗതാഗതം സ്‌തംഭിച്ചു. വെള്ളിയാഴ്‌ച രാവിലെ ആറിനായിരുന്നു അപകടം. പാലക്കാട്ടുനിന്ന് നെല്ലുമായി കാലടിയിലേക്ക് പോയ ലോറി തകരാർ മൂലം നിർത്തിയിട്ടതായിരുന്നു. ഇതിന് പുറകിലാണ് ഇതേ ദിശയിൽ വന്ന ടോറസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നെല്ല് ലോറി റോഡിൽ മറിഞ്ഞു, ടോറസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയും ചെയ്തു. ആർക്കും പരിക്കില്ല. തുടർന്ന് എറണാകുളം ഭാഗത്തേക്ക് സർവീസ് റോഡ് വഴിയും കൊടകരയിൽ നിന്ന് ആളൂർ വഴിയും പൊലീസ് ഗതാഗതം വഴി തിരിച്ച് വിട്ടു. ക്രെയിൻ എത്തിച്ചാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയത്. 12 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments