Wednesday, February 11, 2026
HomeCity Newsതൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും വൻഗതാഗതക്കുരുക്ക്
spot_img

തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും വൻഗതാഗതക്കുരുക്ക്

തൃശൂർ: മുരിങ്ങൂരിൽ ദേശീയപാതയിൽ വീണ്ടും വൻഗതാഗതക്കുരുക്ക്, കിലോമീറ്ററുകളോളം വാഹനനിര, തൃശൂർ മുരിങ്ങൂർ ദേശീയപാതയിൽ ഗതാഗത കുരുക്ക് തുടരുന്നു. കിലോമീറ്ററുകളോളം വാഹനനിര. സർവീസ് റോഡിൽ രൂപപ്പെട്ട കുഴി പൊലീസ് തന്നെ താൽക്കാലികമായി അടച്ചു. ടോൾ പിരിവ് പുനസ്‌ഥാപിക്കുന്നതിൽ ഹൈക്കോടതി വിധി നാളെയാണ്. തൃശൂർ..എറണാകുളം റൂട്ടിലെ യാത്രക്കാർ രോഷത്തിലാണ്. എന്തിന് ടോൾ കൊടുക്കണം?. സമയം പാഴാക്കി കുരുക്കിൽ കിടന്നുള്ള യാത്ര ഇനിയും അവസാനിച്ചിട്ടില്ല.

തിരക്കേറിയ ദേശീയപാത അടച്ചിട്ട് അടിപ്പാത നിർമിക്കുന്നതാണെന്ന ചിന്ത ഏതായാലും കമ്പനിക്കില്ല.ഉത്തരവാദിത്വപ്പെട്ട ദേശീയപാത അധികൃതരാകട്ടെ നിർമാണ കമ്പനിയെ ചട്ടം പഠിപ്പിക്കുന്ന മട്ടുമില്ല. യാത്രാ ദുരിതത്തിൽ കള്ളം പറയാതെ ഹൈക്കോടതിക്ക് റിപ്പോർട്ടു നൽകുന്ന ജില്ലാ കലക്ട‌ർ അർജുൻ പാണ്ഡ്യനിൽ മാത്രമാണ് യാത്രക്കാരുടെ പ്രതീക്ഷ.ഹൈക്കോടതിയിലെ ജഡ്‌ജിമാർ ഈ ദൃശ്യങ്ങൾ കാണട്ടേയെന്നാണ് യാത്രക്കാരുടെ പക്ഷം. ആമ്പല്ലൂരും പേരാമ്പ്രയും മുരിങ്ങൂരും ചിറങ്ങരയും… ഈ നാല് കടമ്പകൾ കടന്നു വേണം യാത്ര ലക്ഷ്യത്തിലെത്താൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments