കൊച്ചി:പുസ്തക പ്രസാധനമേഖലയെ ഒരു വ്യവസായമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് കേരള പബ്ലിഷേഴ്‌സ് രൂപീകരണയോഗം ആവശ്യപ്പെട്ടു. പ്രഥമ ജനറൽ കൗൺസിൽ യോഗം കൗൺസിൽ യോഗം എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എസ്. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.അനില്‍ വേഗ, സുനില്‍ പി മതിലകം, സുരേഷ് കീഴില്ലം, സിന്ധു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.എഫ് കെ പി സംസ്ഥാന പ്രസിഡണ്ടായി അനില്‍ വേഗ – (കോട്ടയം ), ജനറൽ സെക്രട്ടറിയായി സുനിൽ പി മതിലകം (തൃശ്ശൂർ), ട്രഷററായി എം പി പ്രദീപ്കുമാർ (കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.എസ്. ജയചന്ദ്രന്‍ – ആലപ്പുഴ, എന്‍. എന്‍. സുരേന്ദ്രന്‍ മാസ്റ്റര്‍ – മലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), സിന്ധു സുരേഷ് – തിരുവനന്തപുരം, ഇ കെ ശ്രീനിവാസന്‍ – തൃശൂര്‍ (സെക്രട്ടറിമാര്‍), ഷാജി ജോര്‍ജ്- എറണാകുളം, നാലപ്പാടം പത്മനാഭന്‍ – കാസര്‍ഗോഡ്, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ -കോഴിക്കോട്, അനില്‍ സമ്രാട്ട് – തൃശൂര്‍, ഡോ. സെബിന്‍ എസ് കൊട്ടാരം – കോട്ടയം, സുരേഷ് കീഴില്ലം – എറണാകുളം, ശരത് ബാബു തച്ചമ്പാറ- പാലക്കാട്, പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍ – എറണാകുളം, എ എം മുഹമ്മദ് ഫസീഹ്-കോഴിക്കോട്, സി. പി. ചന്ദ്രന്‍ – കണ്ണൂര്‍ (എക്‌സി. കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികൾ


