തൃശൂർ: സ്വകാര്യ ആശുപത്രിയിലെ പാർക്കിങ്കോമ്പൗണ്ടിൽ പാർക്കുചെയ്‌തിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശിയുടെ സ്‌കൂട്ടർ മോഷണം പോയ കേസിലെ പ്രതി പിടിയിൽ. പാവറട്ടി തെരുവ ത്തുവീട്ടിൽ ഫംസീറിനെയാണ് (36) ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പാർക്കിങ് കോമ്പൗണ്ടിൽ പാർക്ക് ചെയ്ത 40,000 രൂപ വിലയുള്ള സ്‌കൂട്ടർ മോഷണം പോവുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.പ്രതിക്ക് ചാവക്കാട്, പേരാമംഗലം, വടക്കേക്കാട്, തൃശൂർ വെസ്റ്റ്, കാട്ടൂർ, ഗുരുവായൂർ, പാവറട്ടി, തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ ഒമ്പത് കേസുകൾ നിലവിലുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


