Wednesday, February 11, 2026
HomeThrissur Newsറോഡരികിൽ മദ്യപിച്ച് കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു
spot_img

റോഡരികിൽ മദ്യപിച്ച് കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു

തൃശ്ശൂർ :വഴിയരികിൽ മദ്യപിച്ച് കിടന്ന അറുപത്തിയഞ്ചുകാരൻ്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. തൃശൂർ വടക്കാഞ്ചേരി തെക്കുംകരയിലാണ് ഈ ക്രൂരത. കാലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ തിരുവോണദിവസമായിരുന്നു അറുപത്തിയഞ്ചുകാരൻ ശശിധരന് പൊള്ളലേറ്റത്.മദ്യപിച്ച് വഴിയരികിൽ കിടന്നയാളെ പിന്നെ, നാട്ടുകാർ കാണുന്നത് കാലുകൾ പൊള്ളിയനിലയിലാണ്. ആരോ മനപൂർവം തിളച്ച വെള്ളം ഒഴിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ശശിധരൻ. ചെയ്തവരെ കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

വടക്കാഞ്ചേരി തെക്കുംക്കര സ്വദേശിയാണ് ശശിധരൻ. തിളച്ചവെള്ളം ഒഴിച്ചുള്ള പൊള്ളലാണെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. നാട്ടുകാരനായ ഒരാളെ പൊലീസിന് സംശയമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments