Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂർ പെരിങ്ങോട്ടുകര ഹണി ട്രാപ്; രണ്ടുപേർ കൂടി അറസ്റ്റിൽ
spot_img

തൃശ്ശൂർ പെരിങ്ങോട്ടുകര ഹണി ട്രാപ്; രണ്ടുപേർ കൂടി അറസ്റ്റിൽ

തൃശ്ശൂർ:പെരിങ്ങോട്ടുകര ഹണി ട്രാപ് കേസിൽ വീണ്ടും അറസ്‌റ്റ്. ശ്രീരാഗ് കാനാടി, സ്വാമിനാഥൻ കാനാടി എന്നിവരാണ് പിടിയിലായത്. തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദരൻ്റെ മക്കളാണ് ഇരുവരും. ഉണ്ണിയുടെ മരുമകനെ ഹണി ട്രാപ്പിൽ പെടുത്തിയെന്നാണ് കേസ്.

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ ബെംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസാണ് ഹണി ട്രാപ്പായി മാറിയത്. പിന്നാലെ പരാതിക്കാരിയടക്കം 5 പേർ അറസ്റ്റിലുമായിരുന്നു. യുവതിയെ സൗഹൃദം നടിച്ചു വിഡിയോ കോളിൽ നഗ്നത പകർത്തുകയും പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.

എന്നാൽ അരുണിനെ ആസൂത്രിതമായി പെടുത്തിയതാണെന്നു കുടുംബം കർണാടക ആഭ്യന്തരമന്ത്രിക്കു പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവിൽ മസാജ് പാർലർ ജീവനക്കാരിയായ രത്ന, സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവർ പിടിയിലായത്.ശരത് മേനോനും കൂട്ടാളികളും രത്നയെ ഉപയോഗിച്ച് അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണ് കണ്ടെത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments