Wednesday, February 11, 2026
HomeKeralaതൃശ്ശൂർ കവരംപിള്ളിയിൽ പുലിയെ കണ്ടതായി സംശയം
spot_img

തൃശ്ശൂർ കവരംപിള്ളിയിൽ പുലിയെ കണ്ടതായി സംശയം

വരന്തരപ്പിള്ളി:കവരംപിള്ളിയിൽ പുലിയെന്നു സംശയിക്കുന്നജീവിയെ കണ്ടതായി നാട്ടുകാർ. ബുധനാഴ്‌ചരാത്രി ഒമ്പതോടെ കവരംപിള്ളി മുളന്തറബിനോജിന്റെ വീടിന് സമീപത്തെറബർത്തോട്ടത്തിലാണ് ജീവിയെ കണ്ടത്. രാത്രിഎന്തോ അലറുന്ന ശബ്ദം കേട്ടാണ് ബിനോജ്വീടിന് പുറത്തിറങ്ങി നോക്കിയത്. ടോർച്ചടിച്ചുനോക്കിയപ്പോൾ ഒരു ജീവി ഇരിക്കുന്നതായികണ്ടു. മൊബൈലിൽ ജീവിയുടെ വീഡിയോപകർത്തി. ടോർച്ച് തെളിച്ചപ്പോൾഎഴുന്നേൽക്കുകയും ഇരുളിലേക്ക് മറയുകയുംചെയ്യുകയായിരുന്നുവെന്ന് ബിനോജ് പറയുന്നു.തുടർന്ന് വനപാലകരെ അറിയിച്ചു.ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധനനടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.അതേസമയം, പാലപ്പിള്ളി കാരികുളം പാഡിക്ക്സമീപം പുലിയുടെ ആക്രമണത്തിൽചത്തതെന്നു സംശയിക്കുന്ന നിലയിൽപശുക്കുട്ടിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്‌ചരാവിലെയാണ് തോട്ടത്തിൽ ജഡം കണ്ടത്.തുടർന്ന് വനപാലകർ സ്ഥലത്തെത്തിപരിശോധന നടത്തി. പുലിയുടെആക്രമണത്തിൽ പശുക്കുട്ടികൾ ചാവുകയുംജനങ്ങൾ പുലി ഭീതിയിൽ കഴിയുകയുംചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായിപുലിയെ പിടികൂടുന്നതിന് കൂട്സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments