ചെറുതുരുത്തി: റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പള്ളിക്കൽ കോടാങ്കിൽ വിജയനെ(72)യാണ് വ്യാഴാഴ്‌ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ചുതാമസിക്കുന്ന വിജയന് ഭക്ഷണം നൽകാൻ എത്തിയ അയൽവാസികളാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ. ഭാര്യ: രമ. മക്കൾ: വിധു, വിനു, വിദ്യ.


