കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും കേരള ചരിത്ര ആർക്കൈവ്സ് വകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കേരള ചരിത്ര ക്വിസ് സംഘടിപ്പിച്ചു.
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ 69 വിദ്യാലയങ്ങളിൽ നിന്നും വിജയികളായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ജില്ലാതല മത്സരം തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്നു. ആർകൈവ്സ് വകുപ്പ് ഉദ്യോഗസ്ഥ ഷിജി എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബിന്ദു കെ പി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജ് ഹൈസ്കൂൾ അധ്യാപിക ജാസ്മിൻ ജെ ക്വിസ് മാസ്റ്റർ ആയിരുന്നു.
വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റുകളും തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ നൽകി. പ്രശ്നോത്തരിയിൽ സെൻ്റ് തോമസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ നിഹാര്‍ ആർ. മേനോൻ, ആദർശ് മനോജ് എന്നിവർ ഒന്നാം സ്ഥാനവും സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൻപീടികയിലെ കെൽവിൻ കെ പി, ഇമ്മാനുവൽ കെ എസ് എന്നിവർ രണ്ടാം സ്ഥാനവും സെന്റ് അരിമ്പൂർ അൽഫോൻസാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആകാശ് വി എൽ., ഗോകുൽ കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും നേടി.


