കീരംപാറ പുന്നേക്കാട് ഭാഗത്ത് രാത്രി ഓണാഘോഷ പരിപാടിക്കിടെയുണ്ടായ വാക്കുതർക്കം അക്രമത്തില്‍ കലാശിച്ചു. കൈകൊട്ടിക്കളി മത്സരം നടക്കുമ്ബോള്‍ ഉണ്ടായ ആവേശത്തുള്ളലാണ് കൈയാങ്കളിയിലേക്ക് മാറിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണിക്ക് കമ്ബിവടിക്ക് അടിയേറ്റു.
സംഭവത്തില്‍ കീരംപാറ പാലമറ്റത്ത് താമസിക്കുന്ന കൊമ്ബനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടില്‍ അജിത്ത് (32), പുന്നേക്കാട് സ്വദേശികളായ പ്ലാങ്കുടി വീട്ടില്‍ അമല്‍ (32), പുത്തൻപുരയ്ക്കല്‍ വീട്ടില്‍ സഞ്ജയ് (20), പാറയ്ക്കല്‍ വീട്ടില്‍ അലക്സ് ആന്റണി (28), അശമന്നൂർ പയ്യാല്‍ കോലക്കാടൻ വീട്ടില്‍ ജിഷ്ണു (28) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.


