തൃശ്ശൂർ : എരുമപ്പെട്ടി ആദൂരിൽ നബിദിന പരിപാടിയിലെ കോൽകളിക്കിടെ 45 വയസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. ആദൂർ ചുള്ളിയിൽ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന പരിപാടിയുടെ ഭാഗമായി നടത്തിയ കോൽക്കളി കളിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണം .


