Thursday, May 7, 2026
HomeThrissur Newsപുഴയിലേക്ക് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
spot_img

പുഴയിലേക്ക് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

പാലിയേക്കര: മണലിപ്പുഴയിലേക്ക് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്ക്. പുലക്കാട്ടുകര കുടിയിരിക്കൽ നിധീഷ് (33)ആണ് മരിച്ചത്. ആമ്പല്ലൂർ സ്വദേശി ഓംബുള്ളി സുബിൻ, സഹോദരൻ സൂര്യൻ, മണലി സ്വദേശി പറമ്പൻ വീട്ടിൽ അബി എന്നിവർക്കാണ് പരിക്കേറ്റത്. മണലി പാലത്തിന് സമീപത്തെ കടവിൽ ശനിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിൽ നിന്ന് പടവുകളിലേക്ക് തലയിടിച്ച് വീണ നിധീഷിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിധീഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുഴയിൽ വീണ ഓട്ടോ ഉയർത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. അച്ഛൻ: പരേതനായ വിനോദ്. അമ്മ: പരേതയായ തുളസി. സഹോദരൻ: പരേതനായ അമൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments