Wednesday, February 11, 2026
HomeSPORTSഅഖില കേരള വടംവലി മത്സരം;ചെർപ്പുളശേരി റെഡ് ഫോസ്റ്റ് ജേതാക്കൾ
spot_img

അഖില കേരള വടംവലി മത്സരം;ചെർപ്പുളശേരി റെഡ് ഫോസ്റ്റ് ജേതാക്കൾ

മണലൂർ:കണ്ടശാങ്കടവ് ജലോത്സവത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരത്തിൽ ചെർപ്പുളശേരി റെഡ് ഫോസ്റ്റ് ജേതാക്കളായി. ഫൈനലിലെ പോരാട്ടത്തിൽ പാലക്കാട് റെഡ് സെവൻസിനെ തോൽപിച്ചാണ് ചെർപ്പുളശേരി വിജയിച്ചത്. അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്‌തു. കെ വി വിനോദൻ അധ്യക്ഷനായി. 15 ടീമുകളാണ് മത്സരിച്ചത്. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കുവേണ്ടിയുള്ള കണ്ടശാങ്കടവ് ജലോത്സവത്തിൻ്റെ ഭാഗമായാണ് വടംവലി മത്സരം നടത്തിയത്. ജലോത്സവം കമ്മിറ്റി ജനറൽ കൺവീനർ വി എൻ സുർജിത്ത് സമ്മാനദാനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments