” കാൻസറും പ്രണയവും ചൂടുള്ള പൊറോട്ടയും ഫ്രാൻസിസ് അസ്സീസിയുടെ പുസ്തകം
ബ്ലഡ് കാൻസർ രോഗത്തെ അതിജീവിച്ച് മാരക രോഗബാധിതർക്ക് സ്നേഹയോഗ പരിശീലിപ്പിക്കുന്ന ഫ്രാൻസിസ് അസ്സീസിയുടെ പുതിയ പുസ്തകത്തിന്” കാൻസറും പ്രണയവും ചൂടുള്ള പൊറോട്ടയും ” എന്ന് നാമകരണം ചെയ്തു.
തൃശൂശിലെ മാരക രോഗബാധിതരുടെയും നട്ടെല്ലു പൊട്ടി വീൽചെയറിൽ കഴിയുന്നവരുടേയും അതിജീവന പരിശീലന വേദിയായ പുനർ ജീവനിലായിരുന്നു ഇന്നലെ പേരിടൽ കർമ്മം നടന്നത്.ബഹു .ഫാ. ഡേവീസ് പട്ടത്ത് CMI ആശീർവ്വാദം നൽകി,
മുപ്പത് വർഷമായി നട്ടെല്ലു പൊട്ടിയിട്ടും മറ്റ് രോഗികൾക്ക് പ്രതീക്ഷ പകരുന്ന ജോയ് പള്ളിക്കുന്ന് പുസ്തകത്തിൻ്റെ പേര് പ്രഖ്യാപിച്ചു.
തൃശൂരിലെ ബുക്കർ മീഡിയ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുന്നത് .ചടങ്ങിൽ പങ്കെടുത്തവർക്കായി എഡിറ്റർ ഇൻ ചീഫ് സനിത അനൂപ് സന്ദേശം നൽകി. പുനർജീവൻ പപ്പ മാത്യൂസ് ചുങ്കത്ത് അദ്ധ്യക്ഷനായിരുന്നു. സ്നേഹയോഗയുടെ വനിത അദ്ധ്യക്ഷ സിമി അസ്സീസി നന്ദി പ്രകാശിപ്പിച്ചു.
സലിം റഹ്മാൻ ആണ് പുസ്‌തകത്തിന്റെ കവർ ഡിസൈൻ ചെയ്തിട്ടുള്ളത്.



