കൈപ്പമംഗലം:കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ കേസിൽ മുഖ്യ പ്രതി പിടിയിൽ. ചെന്ത്രാപ്പിന്നി ചാമക്കാല ഏറൻപുരക്കൽ വിനീഷിനെ (26) യാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കയ്‌പമംഗലം കൂരിക്കുഴി പതിനെട്ടുമുറി പുതിയ വീട്ടിൽ ബിലാൽ (28), ബന്ധു സുൻസാമിനെയും ബുധനാഴ്‌ച രാത്രി പതിനെട്ടുമുറി ലൈബ്രറിക്ക് സമീപം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കയ്‌പമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിനീഷ് പിടിയിലായത്. കേസിലെ മറ്റ് പ്രതികൾ ചെന്ത്രാപ്പിന്നി ചാമക്കാല മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ റിഫാദ് (28) എന്നിവരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്തിരുന്നു. വിനീഷ് കയ്‌പമംഗലം, മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കയ്പമംഗലം പൊലീസ് എസ്എച്ച് ആർ ബിജു, എസ്ഐ ടി അബിലാഷ്, എഎസ്ഐ വിബിൻ, ഗ്രേഡ് എസ്‌സിപിഒമാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.


