Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂർ പുറ്റേക്കരയിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്
spot_img

തൃശ്ശൂർ പുറ്റേക്കരയിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്

പുഴയ്ക്കൽ :മുണ്ടൂർ പുറ്റേക്കരയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്കേറ്റു. കൈപ്പറമ്പിലെ ഗോപിനാഥൻ (68), കേച്ചേരിയിലെ അലക്‌സ് (32), കൊച്ചന്നൂർ സ്വദേശി അസ്സൻ (51) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. വെള്ളി പുലർച്ചെ 5.15ഓടെയായിരുന്നു അപകടം. പാവറട്ടിയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ‘ജീസസ്’ ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് വെട്ടിച്ചതോടെ അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് റോഡിൽ കുറുകെ മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ കലുങ്കിന്റെ കൈവരിയിൽ ഇടിച്ചുനിന്നു. അപകടത്തെത്തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രൈയിൻ ഉപയോഗിച്ച് ബസ് റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേരാമംഗലം ഹൈവേ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments