പെരുമ്പിലാവ് :യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടമ്മാവ് കൊടമരക്കുന്ന് തേരിൽ അനീഷിനെ ( 40 )ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈലറിങ് തൊഴിലാളിയാണ് അനീഷ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് എത്തിയ അനീഷിൻ്റെ അമ്മയാണ് വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അൻസാർ ആശുപത്രിയിൽ. അച്ഛൻ: കൃഷ്‌ണൻകുട്ടി. അമ്മ: ദേവയാനി. സഹോദരി: -അനിത.


