Wednesday, February 11, 2026
HomeEntertainment‘ഞാൻ ഈ സിനിമയുടെ നായികയാണ് സാർ…’; കൂലി കാണാനെത്തിയ ശ്രുതി ഹാസൻ്റെ കാർ തടഞ്ഞ തിയേറ്റർ...
spot_img

‘ഞാൻ ഈ സിനിമയുടെ നായികയാണ് സാർ…’; കൂലി കാണാനെത്തിയ ശ്രുതി ഹാസൻ്റെ കാർ തടഞ്ഞ തിയേറ്റർ സെക്യൂരിറ്റിക്കാരനോട് നടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാനെത്തിയ നടി ശ്രുതി ഹാസൻ്റെ കാർ ചെന്നൈയിലെ തിയേറ്റർ സെക്യൂരിറ്റി തടഞ്ഞ വീഡിയോ വൈറലാകുന്നു. താൻ ഈ സിനിമയിലെ നായികയാണെന്ന് നടിക്ക് പറയേണ്ടി വന്നു. സെക്യൂരിറ്റി ജീവനക്കാരൻ്റെത് ഓവർ പെർഫോമൻസാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

സിംഗപ്പൂര്‍- തമിഴ് റാപ്പര്‍ യുങ് രാജ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ശ്രുതി കാറില്‍ സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു. സെക്യൂരിറ്റിക്കാരൻ ഗേറ്റിൽവെച്ച് കാർ തടയുകയായിരുന്നു. നടിയെ അയാൾ തിരിച്ചറിഞ്ഞില്ലെന്നാണ് തോന്നുന്നത്. ‘ഞാന്‍ ഈ സിനിമയിലുണ്ട്. ദയവായി എന്നെ കടത്തിവിടൂ അണ്ണാ. ഞാന്‍ നായികയാണ് സര്‍’- എന്നിങ്ങനെ നടി പറയുന്നത് കേൾക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments