ചേലക്കരെഹൃദയാഘാതം മൂലം വിദ്യാർഥി മരിച്ചു.തോന്നൂർക്കര കുറ്റിക്കാട് ഉന്നതി കൃപാനഗറിലെ രുദ്ര (17)യാണ് മരിച്ചത്. ചേലക്കര എസ്എംടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചൊവ്വാഴ്ചയാണ് രുദ്രയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ. അച്ഛൻ: വാസുദേവൻ. അമ്മ: നിഷ. സഹോദരൻ: ശ്രീഹരി.


