Thursday, February 12, 2026
HomeThrissur Newsചാലക്കുടി പുഴയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
spot_img

ചാലക്കുടി പുഴയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

ചാലക്കുടി പുഴയില്‍ പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങല്‍ രാജീവ് കുമാറിന്റെ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് പിള്ളപ്പാറയില്‍ ഒരു യുവതി പുഴയില്‍ ചാടുന്നത് നാട്ടുകാര്‍ കണ്ട് പൊലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ പുഴ തീരത്ത് നിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

മാരേക്കാട് എല്‍പി സ്‌കൂളിലെ അധ്യാപികയാണ്. അതിരപ്പിള്ളി, മലക്കപ്പാറ പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments