ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7 ഇന്നലെ ആരംഭിച്ചു. ആദ്യ മത്സരാർഥിയായി വീട്ടിലേക്ക് മോഹൻലാൽ ക്ഷണിച്ചത് കോടന്നൂർ സ്വദേശിയായ അനീഷ് ടി.എ ആണ്. മൈജി ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാൻ എന്ന നിലയിലാണ് അനീഷിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.
സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ് എന്ന പ്രത്യേകതയുമുണ്ട്. പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യുമെന്നും അനീഷ് പറയുന്നു. എഴുത്തുകാരനുമാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്
അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്നതാണ് അനീഷിന്റെ കുടുംബം. സഹോദരനാണ് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതെന്ന് അനീഷ് പറയുന്നു. ഷോയിലെ ആദ്യ ടാസ്ക്ക് വിജയിക്കാൻ അനീഷിനെ സഹായിച്ചതും സഹോദരന്റെ സാന്നിധ്യമാണ്.
വെൽക്കം ചെയ്ത് സ്റ്റേജിലേക്ക് അനീഷ് എത്തിയപ്പോൾ സ്ത്രീവിരുദ്ധനാണോയെന്ന് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. സ്ത്രീയുമായി ബന്ധപ്പെട്ട് മോശം അനുഭവം ഉണ്ടോയെന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഹൗസിൽ വെച്ച് തന്നെ ഒരിക്കൽ അത് തുറന്ന് പറയാമെന്നായിരുന്നു അനീഷിന്റെ മറുപടി.
എന്നാൽ അനുമോളുമായുള്ള അനീഷിന്റെ ആദ്യ ഇടപെടൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അനുമോളെ കണ്ടയുടൻ സ്ക്രീനിൽ കാണുന്ന അത്ര ഭംഗി നേരിട്ട് കാണാനില്ലെന്നാണ് അനീഷ് പറഞ്ഞത്. അതയോ എന്ന് മാത്രമാണ് അനുമോൾ ആ കമന്റിന് നൽകിയ മറുപടി. അനീഷ് അനുമോളെ ഒന്ന് വിറപ്പിക്കാൻ ശ്രമിച്ചെങ്കിലും നടി പതറിയില്ല.
അനീഷ് ഇതിനോടകം തന്നെ ബിബി പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി മാറിയിട്ടുണ്ട്. പക്ഷെ പ്രേക്ഷകർക്കിടയിൽ അനീഷിനുള്ളത് അത്ര നല്ല ഇംപ്രഷനല്ലെന്നതാണ് ബിബിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.


