സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് എതിരെ പൊലീസിൽ പരാതി നൽകി. സാമൂഹ്യപ്രവർത്തകൻ ആയ ദിനുവെയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എസ്‌സി എസ്ടി ആക്ട് പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.
പ്രസ്താവനയിലൂടെ അടൂർ എസ് സി എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണെന്ന് പരാതിയിൽ പറയുന്നു. അടൂരിന്റെ പ്രസ്താവന എസ്‌സി എസ്ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണെന്നും എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്. എസ്‌സി എസ്ടി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്


