തൃശൂർ: കോട്ടയത്ത് നടന്ന സംസ്ഥാനതല സബ് ജൂനിയർ, മിനി ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലാ ടീം ഉജ്വല പ്രകടനം കാഴ്‌ചവെച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ 36 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ 31 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.


