Wednesday, February 11, 2026
HomeBREAKING NEWSഅകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം
spot_img

അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം

വടക്കാഞ്ചേരി:അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. കാൽപ്പാടുകൾ കാണപ്പെട്ടു. അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻ കുട്ടിയുടെ കൃഷിയിടത്തിലാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. തിങ്കൾ രാവിലെ കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് ഭീമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് ഭൂവുടമയെ വിവരമറിയിക്കുകയും ഉടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്‌തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ദിനംപ്രതി കാട്ടാനശല്യവും രൂക്ഷമാണ്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുൾപ്പെടെ നിരവധി പറമ്പുകളിൽ കാട്ടാനകളിറങ്ങിയിരുന്നതാണ്. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾകൂടി കണ്ടെത്തിയതോടെ മേഖലയിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. വനം വകുപ്പ് മേഖലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments