തൃശൂർ; എച്ച് ആൻഡ് സി പുസ്‌തക മേളയ്ക്ക് തുടക്കം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 200ഓളം പ്രസാധകരുടെ പുസ്‌തകങ്ങളാണ് മേളയിലുള്ളത്. തൃശൂർ ഇക്കണ്ടവാര്യർ റോഡിലെ എച്ച് ആൻഡ് സി സ്റ്റോറിനോട് ചേർന്നാണ് മേള ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്‌തു. സാഹിത്യ നിരൂപകൻ എൻ ഇ സുധീർ, പുസ്‌തകമേള ക്യുറേറ്റർ ഫിലിപ്പ്, എച്ച് ആൻഡ് സി ബുക്‌സ് മാനേജിങ് ഡയറക്ടർ ടി ഐ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. “നോവലുകളിലെ സ്ത്രീ ആവിഷ്‌കാരങ്ങൾ’ എന്ന വിഷയത്തിൽ എഴുത്തുകാരികളായ ദീപ നിശാന്ത്, ലിസി, ഷീല ടോമി എന്നിവർ പാനൽ ചർച്ച നടത്തി. കുട്ടികൾക്കായി വിവിധ സെഷനുകളിലായി ഡോൾ മേക്കിങ്, ക്രോഷെ വർക്ക് ഷോപ്പ്, തിയറ്റർ വർക്ക് ഷോപ്പ്, ആർട്ട് എക്സിബിഷൻസ് തുടങ്ങിയവ ഉണ്ടാകും. വിവിധ ദിവസങ്ങളിൽ എഴുത്തുകാരായ റഫീഖ് പട്ടേരി, ഇന്ദുലേഖ വാര്യർ, നിമ്‌നാ വിജയ്, എസ് ഹരീഷ്, ഇ സന്തോഷ് കുമാർ, അശോകൻ ചരുവിൽ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവർ പങ്കെടുക്കും. ആഗസ്‌ത് 24 വരെയാണ് മേള.


