തളിക്കുളം : ഹാശ്‌മി നഗർ തെക്ക് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഹാശ്മി നഗർ ഫത്തഹ് പള്ളിയുടെ പടിഞ്ഞാറ് തിരുവാടത്ത് സുരേഷ് മകൻ സാനന്ദ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് 11 ആണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിയുകയായിരുന്നുവെന്ന് പറയുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.


