തളിക്കുളം : ചില്ലി ചിക്കനിൽ സോസ് കൂടി എന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടലിലെ ജീവനക്കാരന് മർദ്ദനം. ജിവനക്കാരൻ ഷാജഹാൻ (24) ആണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇയാളെ ഏങ്ങണ്ടിയൂർ എം ഐ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സെക്രട്ടറി അക്ഷയ.എസ്. കൃഷ്‌ണ, പ്രസിഡൻറ് ആർ.എ. മുഹമ്മദ് എന്നിവർ പറഞ്ഞു.


