വെള്ളിക്കുളങ്ങര:വഴിയാത്രക്കാരനായ വയോധികനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ്ചെയ്തു. നാഡിപ്പാറ വടക്കൂട്ട് വീട്ടിൽ വിഷ്ണു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലായി 12 ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പ്പെട്ടയാളുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മറ്റത്തൂർ ചേലക്കാട്ടുകര പെട്രോൾ പമ്പിന് സമീപം ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. വിഷ്‌ണു ഓടിച്ച ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റത്തൂർ അവിട്ടപ്പിള്ളി ആട്ടോക്കാരൻ ദേവസി തിങ്കളാഴ്ച ഉച്ചയോടെ (68) മരിച്ചു. അപകടത്തിന് ശേഷം വിഷ്‌ണു ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിഷ്‌ണുവിനെ റിമാൻഡ് ചെയ്തു.


