വടക്കാഞ്ചേരി: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാതയോരത്തെ കാനയിലേക്ക് ഓടിയിറങ്ങി. കുണ്ടന്നൂർ ചിറ്റണ്ട പാതയിൽ ചുങ്കം സെൻ്ററിനും തൃക്കണപതിയാരം സെൻ്ററിനും ഇടയിൽ ചൊവ്വ രാവിലെ 6 നാണ് അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റുകൾ തകർന്നു. മേഖലയിൽ വൈദ്യുതിബന്ധം നിലച്ചു. ആർക്കും പരിക്കില്ല.


