തൃപ്രയാർ: നാട്ടിക ചെമ്മാപ്പിള്ളി കടവിന് സമീപം കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച്‌ച രാവിലെയാണ് മരത്തിന്റെ കൊമ്പിൽ തടഞ്ഞ നിലയിൽ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വലപ്പാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടത്തിയശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


