പഴയന്നൂർ: ചപ്പുചവർ ഇട്ടതിനെചൊല്ലി ഏറ്റുമുട്ടി യ ഇരട്ട സഹോദരങ്ങളായ എസ്.ഐമാർക്ക് സ സ്പെൻഷൻ. പഴയന്നൂർ സ്റ്റേഷനിലെ എസ്.ഐ പ്രദീപ്കുമാറും വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെ ഷൽ ബ്രാഞ്ച് എസ്.ഐ ദിലീപ് കുമാറും തമ്മി ലാണ് വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതിനെചൊ ല്ലി പരസ്പരം പോരടിച്ചത്. പ്രദീപിന്റെ കൈക്ക് ചെറിയ പരിക്കുണ്ട്.
ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചി കിത്സ തേടി. ഇരുവരുടെയും പരാതിയിൽ ചേല ക്കര പൊലീസ് കേസെടുത്തു. സഹോദരന്മാർ ത മ്മിൽ വഴിയുടെ കാര്യത്തിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇവരുടെ വഴക്കും കൈയാങ്കളി യും പുറത്തുവന്നതിനെ തുടർന്നാണ് ഉന്നത പൊലീസ് അധികൃതർ നടപടി സ്വീകരിച്ചത്. കൂടു തൽ വകുപ്പുതല അന്വേഷണത്തിനും നടപടി ക്കും സാധ്യതയുണ്ട്.


