ഇരിങ്ങാലക്കുട:നാലമ്പല തീർഥാടനത്തിന് ഞായറാഴ് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. കൂടൽമാണിക്യത്തിൽ അയ്യായിരത്തിലധികം പേർക്ക് വരിനില്ക്കാവുന്ന പന്തലുകൾ നിറഞ്ഞ് എം ജി റോഡ് വരെ നീണ്ടു. എണ്ണായിരത്തോളം പേർക്ക് ഊട്ടുപുരയിൽ ഭക്ഷണം നൽകി. പായമ്മൽ ക്ഷേത്രത്തിലും പതിനായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ എത്തുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും തീർഥാടകരെത്തുന്നുണ്ട്. കരുനാഗപ്പിള്ളി, കാഞ്ഞങ്ങാട്, പയ്യന്നൂർ, പാലക്കാട്, ചേർത്തല, ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തി. ഡിടിപിസിയും പ്രത്യേക സർവീസ് നടത്തിയിരുന്നു.


