തൃശൂർ:ജില്ലയിലെ രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അംഗീകാരം പുതുക്കി. മണലൂർ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം എന്നിവയ്ക്കാണ് പുതുതായി എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം എന്നിങ്ങനെ സ്കോറോടെ അംഗീകാരം നിലനിർത്തി. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നു വർഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വർഷത്തിനു ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. അംഗീകാരം ലഭിക്കുന്ന എഫ്എച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും.


