Wednesday, February 11, 2026
HomeThrissur Newsഗുരുവായൂർ സ്വദേശിയായ ജവാനെ കാണാതായതായി പരാതി
spot_img

ഗുരുവായൂർ സ്വദേശിയായ ജവാനെ കാണാതായതായി പരാതി

ഗുരുവായൂർ:പുണെയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ഗുരുവായൂർ സ്വദേശിയായ ജവാനെ കാണാതായതായി പരാതി. പുണെയിൽ നിന്ന് യുപിയിലെ ബറേലിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ താമരയൂർ സ്വദേശി ഫർസീൻ ഗഫൂറി(28)നെയാണ് കാണാതായത്.

പുണെയിലെ ആർമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്‌തിരുന്ന ഫർസീൻ പുതിയ നിയമനമായ ബറേലി ആർമിഡ് ഫോഴ്സ് ഹോസ്‌പിറ്റലിലേക്ക് പോകുകയായിരുന്നു. ജൂലൈ പത്തിനാണ് അവസാനമായി കുടുംബവുമായി ഇദ്ദേഹം ഫോണിൽ സംസാരിച്ചത്. ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്‌സ്പ്രസിലാണ് ബറേലിയിലേക്ക് യാത്ര ചെയ്തിരുന്നത്. എൻ കെ അക്ബർ എംഎൽഎക്കും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. യുപി പൊലീസിന് പരാതി നൽകാൻ കുടുംബാംഗങ്ങൾ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയെന്ന് വിവരം ലഭിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയതായി എൻ.കെ അക്ബർ എംഎൽഎ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments