ചാലക്കുടി:കെഎസ്ആർടിസി ബസിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു പോട്ട് പനമ്പിള്ളി കോളജിന് സമീപം മഠത്തിൽ വീട്ടിൽ ഇന്ദിര (75) ആണ് മരിച്ചത്. ചാലക്കുടി സൗത്ത് ജങ്ഷനിൽ ബുധൻ രാവിലെ 9.30 നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ക്‌കാരം വ്യാഴം പകൽ രണ്ടിന് ചാലക്കുടി നഗരസഭ മാനത്തിൽ ഭർത്താവ്: പരേതനായ വേണു. മക്കൾ: ശ്രീദേവി, ശ്രീലത. മരുമക്കൾ: ജയൻ, ഷിബു.